ന്യൂഡെല്‍ഹി: റംസാന്‍ മാസത്തില്‍ നോമ്പെടുക്കാത്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ആക്രമണവുമായി രംഗത്തെത്തിയ പുരോഹിതന്റെ പുതിയ ഇര ഷമിയുടെ 9 വയസുകാരിയായ മകള്‍. ഷമിയുടെ മകളായ ആയിറ ഹോളി ആഘോഷിച്ചതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്. ഷമിയുടെ മകളുടെ ഹോളി ആഘോഷം നിയമവിരുദ്ധവും ശരീഅത്തിന് എതിരുമാണെന്ന് ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍ ഷമി വെള്ളം കുടിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് റസ്വി വിമര്‍ശനം നടത്തിയിരുന്നത്. ശനിയാഴ്ച വൈകുന്നേരം പുറത്തിറങ്ങിയ ഒരു വീഡിയോയില്‍, ഷമിയുടെ മകള്‍ വിവേകമതിയായിട്ടും ഹോളി ആഘോഷിച്ചിട്ടുണ്ടെങ്കില്‍ അത് കുറ്റകൃത്യമാണെന്നും ശരീഅത്തിന് എതിരായി പരിഗണിക്കുമെന്നും റിസ്വി പറഞ്ഞു.
'അവള്‍ ഒരു ചെറിയ പെണ്‍കുട്ടിയാണ്, മനസ്സിലാക്കാതെ ഹോളി കളിച്ചാല്‍ അത് കുറ്റമല്ല. അവള്‍ വിവേകമതിയായിട്ടും ഹോളി കളിച്ചാല്‍ അത് ശരീഅത്തിന് എതിരായി പരിഗണിക്കപ്പെടും,' റിസ്വി പറഞ്ഞു.
ഷമിയോടും കുടുംബാംഗങ്ങളോടും അവരുടെ കുട്ടികള്‍ ശരീഅത്തിന് എതിരായ ഒന്നും ചെയ്യാന്‍ അനുവദിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും മുസ്ലീങ്ങള്‍ ഹോളി ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും റസ്വി പറഞ്ഞു.
'ഹിന്ദുക്കള്‍ക്ക് ഹോളി വളരെ വലിയ ഒരു ആഘോഷമാണ്, പക്ഷേ മുസ്ലീങ്ങള്‍ ഹോളി ആഘോഷിക്കുന്നത് ഒഴിവാക്കണം. ശരീഅത്ത് അറിഞ്ഞിട്ടും ആരെങ്കിലും ഹോളി ആഘോഷിക്കുന്നത് കുറ്റകരമാണ്,' റിസ്വി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്