ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പട്ടികയില്‍ ഇടം നേടി തെലുങ്ക് താരം ചിരഞ്ജീവി. ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാര്‍ പദവി എന്ന ഗിന്നസ് റെക്കോര്‍ഡ് നേട്ടമാണ് ചിരഞ്ജീവിയെ തേടിയെത്തിയത്.
സിനിമയില്‍ അരങ്ങേറി 46 വര്‍ഷങ്ങള്‍കൊണ്ട് 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 24,000 നൃത്തച്ചുവടുകളുംവെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ഗിന്നസ് ലോക റെക്കോര്‍ഡ് എത്താന്‍ കാരണം.
1978 സെപ്റ്റംബര്‍ 22-നാണ് ചിരഞ്ജീവിയുടെ ആദ്യസിനിമ പുറത്തിറങ്ങിയത്. ഇതിന് ആദരമര്‍പ്പിച്ചുകൊണ്ട് ഗിന്നസ് അധികൃതര്‍ കഴിഞ്ഞദിവസം ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുകയും ഗിന്നസ് റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്