അമിത ശരീര പ്രദര്‍ശനം; സൂര്യയും ദിഷ പഠാനിയും ഭാഗമായ കങ്കുവയിലെ ഗാനത്തിന് കത്തി വച്ച് സെൻസര്‍ ബോര്‍ഡ്

OCTOBER 23, 2024, 11:54 AM

ആരാധകർ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് കങ്കുവ. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. സിരുത്തെ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ 'യോലോ' എന്ന ഗാനം പുറത്തെത്തിയിരുന്നു. എന്നാൽ ഗാനത്തിലെ ചില രംഗങ്ങള്‍ പരിഷ്കരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ് ഇപ്പോൾ.

റിലീസിന് മുന്നോടിയായി സൂര്യയും ബോളിവുഡ് നടി ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണ്ണായകമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെൻസര് ബോർഡിന്റെ ആവശ്യം. ഗാനരംഗങ്ങളില്‍ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങള്‍ നീക്കം ചെയ്യുകയോ സി ബി എഫ് സി അംഗങ്ങളുടെ നിർദേശങ്ങള്‍ക്ക് അനുസരിച്ച്‌ പരിഷ്കരിക്കുകയോ വേണമെന്ന്  സെൻസർ ബോർഡ് ആവശ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വിവേകയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമാണ് കങ്കുവ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam