ചെന്നൈ: കാസ്റ്റിങ് കൗച്ച് ആരോപണത്തിൽ വ്യക്തത വരുത്തി തമിഴ് സീരിയൽ നടി മന്യ ആനന്ദ് രംഗത്ത്. ധനുഷിനും നടന്റെ മാനേജർ ശ്രേയസിനും എതിരെ താൻ ആരോപണം ഉന്നയിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നാണ് നടി പറയുന്നത്.
അതേസമയം മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ തന്റെ പേര് ഉപയോഗിക്കുന്നതിൽ നടി ഖേദം പ്രകടിപ്പിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി പ്രതികരിച്ചത്. ധനുഷിന്റെ മാനേജറിന്റെ പേര് ഉപയോഗിച്ച് നടന്ന സംഭവത്തേപ്പറ്റിയാണ് താൻ പറഞ്ഞത്. കാസ്റ്റിങ് കൗച്ചിന് എതിരായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത ആ വീഡിയോയിലെ ഒരു ഭാഗം അടർത്തിയെടുത്താണ് തെറ്റായി ഉപയോഗിക്കുന്നതെന്നും നടി പറഞ്ഞു.
എന്നാൽ ധനുഷിനെയോ അദ്ദേഹത്തിന്റെ മാനേജരേയോ ഉദ്ദേശിച്ചല്ല തന്റെ പരാമർശം. അവരുടെ പേര് ദുരുപയോഗം ചെയ്ത വ്യാജ വ്യക്തിയേപ്പറ്റിയാണ് താൻ സംസാരിച്ചത്. നിഗമനങ്ങളിൽ എത്തിച്ചേരും മുന്‍പ് മുഴുവൻ വീഡിയോയും കാണണം എന്നും നടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
