ബിടിഎസ് മടങ്ങി വരുന്നു; സെവൻ മൊമെന്റ്‌സ്‌ ടീസര്‍ പുറത്ത്

MARCH 18, 2025, 10:47 PM

കെ-പോപ്പ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ മടങ്ങിവരവ് വൈകാതെ ഉണ്ടായേക്കുമെന്ന് സൂചന നല്‍കി ബിഗ്ഹിറ്റ് എന്റെർറ്റൈന്മെന്റ്സ്.

ബിടിഎസ് സെവൻ മൊമെന്റ്‌സ്‌ പ്രോജക്ടിന്റെ ടീസർ ബിഗ്ഹിറ്റ് പുറത്തുവിട്ടിട്ടുണ്ട്. കെപോപ്പ് ആരാധകർക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയാണ് പുതിയ ടീസർ.

ഏപ്രില്‍ രണ്ടാം തീയതിയാണ് ബിടിഎസ് സെവൻ മൊമെന്റ്‌സ്‌ റീലിസാകുന്നത്. മാർച്ച്‌ 19 മുതല്‍ ആരാധകർക്ക് പ്രീ-ബുക്കിങ് ചെയ്യാം. ബിടിഎസ് സെവൻ മൊമെന്റ്സിലൂടെ ബാൻഡ് വീണ്ടും ഒന്നിക്കുമെന്നാണ്‌ കരുതുന്നത്. 

vachakam
vachakam
vachakam

  ബിടിഎസിലെ അംഗങ്ങളില്‍ രണ്ടു പേരൊഴികെ മറ്റുള്ള അഞ്ചുപേരും നിലവില്‍ നിർബന്ധിത സൈനിക സേവനത്തിലാണ്. മുതിർന്ന അംഗമായ ജിന്നും, ജെ-ഹോപ്പും കഴിഞ്ഞ വർഷം മടങ്ങിയെത്തിയിരുന്നു. ഇരുവരും നിലവില്‍ സോളോ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 

 ബാൻഡിലെ നംജൂണ്‍, വി എന്നിവർ ജൂണ്‍ 10നും, ജിമിനും ജങ്കൂക്കും ജൂണ്‍ 11നും സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ജൂണ്‍ 21ന് ഷുഗ കൂടി സേവനം പൂർത്തിയാക്കുന്നതോടെ ബിടിഎസ് വീണ്ടും ഒന്നിക്കുമെന്നാണ്‌ പ്രതീക്ഷ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam