ഹോളിവുഡിലെ പവർ കപ്പിൾസ് എന്നാണ് ബ്രാഡ്‌ലി കൂപ്പറും ജിജി ഹാഡിഡും അറിയപ്പെടുന്നത്. എന്നാൽ അടുത്തിടെ ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ, എല്ലാ ഗോസിപ്പുകൾക്കും വിരാമമിട്ട്, ഒരു കോക്ക്ടെയിൽ പാർട്ടിയിലേക്ക് സൂപ്പർ എൻട്രി നടത്തിയിരിക്കുകയാണ് കപ്പിൾ.
ബ്രാഡ്‌ലി കൂപ്പറും ജിജി ഹാഡിഡും 2023 മുതൽ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾക്കിടയിലാണ് വേർപിരിയൽ കിംവദന്തികൾ വന്നത്. ജിജി ഹാഡിഡിന്റെ കൈപിടിച്ച് ബ്രാഡ്‌ലി കൂപ്പർ ഒരു കോക്ക്ടെയിൽ പാർട്ടിയിൽ പ്രവേശിക്കുന്നതിന്റെ ചിത്രം പുറത്തുവന്നതോടെ എല്ലാ ഗോസിപ്പുകളും അവസാനിച്ചിരിക്കുകയാണ്.
രണ്ട് പേരുടെയും മുഖത്തെ ആ സന്തോഷവും പ്രണയവും തന്നെയാണ് ഫോട്ടോയിലെ പ്രധാന ആകർഷണം. ഇവരാണോ പിരിഞ്ഞു എന്ന് പറഞ്ഞത് എന്ന് ആരാധകർ ചോദിച്ചു പോകുന്ന അത്രയും മനോഹരമാണ് പുറത്തുവന്ന ചിത്രങ്ങൾ.
നേരത്തെ നടി ജെന്നിഫർ എസ്പോസിറ്റോയുമായി ബ്രാഡ്ലിയുടെ വിവാഹം കഴിഞ്ഞതാണ്. എന്നാൽ ഒരു വർഷം (2006- 2007) വരെ മാത്രമേ ആ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ. പിന്നീട് റഷ്യൻ ഫാഷൻ മോഡലായ ഐറിന ഷെയ്ക്കുമായി പ്രണയത്തിലായിരുന്നു. 2015 ൽ തുടങ്ങിയ ബന്ധം 2019 ആവുമ്പോഴേക്കും അവസാനിക്കുകയും ചെയ്തു.ഗായകൻ സയിൻ മാലിക് ആണ് ജിജി ഹാഡിഡിന്റെ മുൻ ഭർത്താവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്