ലോസ് ഏഞ്ചൽസ്: നടി ആഞ്ജലീന ജോളിക്ക് തിരിച്ചടി. മുൻ ഭർത്താവും നടനുമായ ബ്രാഡ് പിറ്റ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണം തെളിയിക്കാൻ തെളിവ് ആവശ്യപ്പെട്ടത് ആഞ്ജലീനയെ പ്രതിസന്ധിയിലാക്കി.
ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈനറിയുടെ ഓഹരികൾ വിറ്റഴിക്കുന്നത് സംബന്ധിച്ച് നിയമപോരാട്ടം നടക്കുകയാണ്. വ്യാഴാഴ്ചയാണ് ആഞ്ജലീന ജോളിയുടെ അഭിഭാഷകർ ലോസ് ഏഞ്ചൽസ് കോടതിയിൽ രേഖകൾ സമർപ്പിച്ചത്.
ആഞ്ജലീന മുൻപ് വൈനറി വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ താനുമായി നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെൻ്റ് ഉള്ളതിനാല്‍ ബ്രാഡ് പിറ്റ് തന്നെ ഉപദ്രവിച്ച കാര്യം പുറത്ത് പറഞ്ഞില്ല എന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
2019ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റുമായി വേർപിരിഞ്ഞത്. ബ്രാഡ് പിറ്റിന് കൂടി പങ്കാളിത്തമുള്ള വൈനറിയുടെ പങ്ക് രഹസ്യമായി വിറ്റുവെന്നാണ് കേസില്‍ നടൻ ആരോപിച്ചത്.
2021 ഇത് സംബന്ധിച്ച കരാര്‍ ആഞ്ജലീന ജോളി ലംഘിച്ചെന്നും നടൻ പറയുന്നു. 2021 ഒക്‌ടോബറിൽ ആഞ്ജലീന ജോളി ടെനുട്ട് ഡെൽ മോണ്ടോ വൈൻ ഗ്രൂപ്പിന് നടത്തിയ വൈനറി വിൽപ്പന സ്റ്റേ ചെയ്യണമെന്ന നടന്‍റെ ഹർജിക്കെതിരെയാണ് ആഞ്ജലീന രേഖകള്‍ നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്