ഹോട്ടൽ ബിസിനസ്സിൽ കോടികൾ കൊയ്യുന്ന ബോളിവുഡ് നടിമാർ 

DECEMBER 25, 2024, 12:33 AM

അഭിനയം മാത്രമല്ല, ബിസിനസ്സിലും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്  ബോളിവുഡിലെ താരങ്ങള്‍. കോടികളാണ് പലരും വിവിധ റെസ്റ്റോറൻ്റ് ബിസിനസ്സുകളില്‍ നിന്നും ഇവർ കൊയ്യുന്നത്. ഇവർ ആരൊക്കെയെന്ന് നോക്കാം.

മലൈക അറോറയും മകൻ അർഹാൻ ഖാനും ചേർന്ന് ആരംഭിച്ച സ്കാർലറ്റ് ഹൗസ് കഫേ പ്രസിദ്ധമാണ്. മത്സ്യ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. മുംബൈയിലെ പാലിയിലാണ് ഇവരുടെ കഫേ

 ചലച്ചിത്ര നിർമ്മാതാവും ഷാരൂഖ് ഖാൻ്റെ ഭാര്യയുമായ ഗൗരി 2024 ഫെബ്രുവരിയില്‍ മുംബൈയിലെ ഖാർ വെസ്റ്റിലാരംഭിച്ച റെസ്റ്റോറൻ്റ് പ്രസിദ്ധമാണ്. ടോറി എന്ന് പേരിട്ടിരിക്കുന്ന ഇവിടം സുഷി, ഡംപ്ലിംഗ്സ്, രമണ്‍, സിഗ്നേച്ചർ കോക്ക്ടെയിലുകള്‍ എന്നിവയ്ക്ക് പ്രശസ്തമാണ്. 

vachakam
vachakam
vachakam

മാസം തോറും കോടികളാണ് വരുമാനം. കോക്കനട്ട് മാർഗരിറ്റ, ബ്ലാക്ക് ചീസ് മോമോസ്, സ്പ്രിംഗ് റോള്‍, ഭട്ടി കാ പനീർ എന്നിവക്ക് പ്രസിദ്ധമായ സണ്ണി ലിയോണിൻ്റെ റെസ്റ്റോറൻ്റും പ്രസിദ്ധമാണ്. ചിക് ലോക്ക എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറൻ്റ് 2024 ജനുവരിയില്‍ നോയിഡയിലാണ് ലോഞ്ച് ചെയ്തത്.

ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളുള്ള റെസ്റ്റോറൻ്റ് ശൃംഖല തന്നെ സ്വന്തമായുണ്ട് രാകുല്‍ പ്രീത് സിംഗിന്. പരമ്ബരാഗത വാഴയിലയില്‍ വിളമ്ബുന്ന റാഗി ദോശ, ജന്നു തുടങ്ങിയ വിഭവങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam