ചിത്രത്തെ കുറിച്ച് വലിയ ട്രോളുകൾ; സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തു ആലിയ ചിത്രത്തിന്റെ സംവിധായകൻ 

OCTOBER 20, 2024, 4:36 PM

കൊച്ചി: ആലിയ ഭട്ട് നായികയും നിര്‍മ്മാതാവായും എത്തിയ ആക്ഷന്‍ ചിത്രമാണ് ജിഗ്ര. ചിത്രം ബോക്‌സ് ഓഫീസിൽ വന്‍ പരാജയമായിരുന്നു. 

ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ വാസൻ ബാല എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നതാണ് പുറത്തു വരുന്ന വിവരം. രണ്ട് ദിവസം മുന്‍പ് വരെ എക്സ് അക്കൗണ്ടില്‍ സജീവമായിരുന്നു വാസൻ ബാല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം ആലിയ ഭട്ട് അഭിനയിച്ച ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാൽ ഇതിനെതിരെ സംവിധായകന്‍ തന്‍റെ എക്സ് അക്കൗണ്ട് വഴി പ്രതിരോധം തീര്‍ത്തിരുന്നു. 

vachakam
vachakam
vachakam

അതേസമയം ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള  അഭിമുഖത്തിൽ, ഒരു സിനിമയുടെ വിജയത്തിന്‍റെ പാരാമീറ്ററായി ബോക്‌സ് ഓഫീസ് താൻ കരുതുന്നില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇതും വലിയ ട്രോൾ ആയിരുന്നു.ഇതിന് പിന്നാലെ ആണ് അദ്ദേഹം അക്കൗണ്ട് ഡിലീറ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam