കൊച്ചി: നടി ഭാവന തന്റെ ഹൃദയത്തിന് വളരെ അടുത്ത വ്യക്തിയാണെന്ന് വ്യക്തമാക്കി സംവിധായകന്‍ കമല്‍. മലയാള സിനിമാ മേഖല പലരും അവരെ ഒതുക്കാന്‍ ശ്രമിച്ചുവെന്നും, പക്ഷേ അവര്‍ അതിനെ അതിജീവിച്ച് താരം തിരിച്ചുവന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടപ്പള്ളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമല്‍.
ഭാവനയുടെ ജീവിതയാത്രയെ ‘ഫീനിക്‌സ് പക്ഷി’യോടാണ് കമല്‍ ഉപമിച്ചത്. കടുത്ത പ്രതിസന്ധികളില്‍ നിന്നും കരുത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള അവരുടെ കഴിവ് വലിയ ആത്മബലത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മകളെ പോലെ കാണുന്ന വ്യക്തിയാണ് ഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമ ഭാവനയെ മറക്കാന്‍ ശ്രമിച്ചുവെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവര്‍ തിരിച്ചെത്തിയത് വലിയ മാതൃകയാണെന്നും കമല്‍ പറഞ്ഞു. എന്നാൽ ഭാവനയ്ക്ക് തന്റെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം സമ്മതിച്ചു. എങ്കിലും അവരുടെ അഭിനയജീവിതത്തിന്റെ പുതിയ തുടക്കം മാത്രമാണ് ഇപ്പോള്‍ കാണുന്നതെന്നും, ഇനിയും മികച്ച അവസരങ്ങള്‍ അവരെ കാത്തിരിക്കുന്നുവെന്നും കമല്‍ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
