പത്ത് വരിയിൽ 'ആടുജീവിതം' കഥ, വൈറൽ ചിത്രം പങ്കുവെച്ച് ബെന്യാമിൻ

JUNE 19, 2024, 7:46 AM

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ അടയാളപ്പെടുത്താവുന്ന സിനിമയാണ് 'ആടുജീവിതം'. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി സംവിധായകൻ ബ്ലെസിയാണ് ആടുജീവിതം സിനിമ ഒരുക്കിയത്. 

ലോകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ കഥ പത്ത് വരിയിൽ എഴുതിയിരിക്കുകയാണ് മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി.

നോട്ടുബുക്കിൽ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.  'ഇത്രേ ഒള്ളൂ... മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി' എന്നാണ് ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

'ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ... പെരിയോനേ റഹീം... 'എന്നാണ് നോട്ടുബുക്കിൽ നന്മ തേജസ്വിനി എഴുതിയത്. 

ബ്ലെസി സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ നേടിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam