ബെൻ അഫ്‌ലെക്കിനും ജെന്നിഫർ ലോപ്പസിനും ഈ താങ്ക്സ്ഗിവിംഗ് ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ഓഗസ്റ്റിൽ വിവാഹമോചനം സമർപ്പിച്ചതിന് ശേഷം അവർ വേർപിരിയുന്ന ആദ്യ അവധിക്കാലം ആണ് ഇത്.
ജെന്നിഫർ ലോപ്പസ് തൻ്റെ മൂന്ന് മക്കളായ വയലറ്റ്, 19, സെറാഫിന, 15, സാമുവൽ, 12 എന്നിവരോടൊപ്പം താങ്ക്സ്ഗിവിംഗ് ചെലവഴിക്കുന്നതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുടുംബത്തിൻ്റെ താങ്ക്സ്ഗിവിംഗ് ആഘോഷിക്കാൻ അദ്ദേഹത്തിൻ്റെ മൂത്ത മകൾ കോളേജിൽ നിന്ന് തിരിച്ചെത്തിയതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം ബെൻ അഫ്ലെക്ക് ലോസ് ഏഞ്ചൽസിൽ തൻ്റെ പുതിയ ചിത്രമായ 'RIP' ചിത്രീകരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. നടൻ ജോലിയിൽ സാധാരണയേക്കാൾ കൂടുതൽ സന്തോഷവാനായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.
എന്നാൽ ജെന്നിഫർ ലോപ്പസുമായുള്ള വേർപിരിയൽ ശരിയായ തീരുമാനം ആണെന്ന തരത്തിലാണ് ഇരുവരുടെയും ജീവിതം ഇപ്പോൾ മുന്നോട്ട് പോകുന്നത്.
"ഈ അവധിദിനങ്ങൾ ഞങ്ങൾക്ക് വളരെ സവിശേഷമാണ്" എന്നാണ് ഒരു മാധ്യമത്തോട് ജെനിഫർ ലോപ്പസ് പ്രതികരിച്ചത്. കുടുംബത്തോടൊപ്പം, പ്രത്യേകിച്ച് ഈ സീസണിൽ നിരവധി നിമിഷങ്ങൾ ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജെന്നിഫർ ലോപ്പസും കൂട്ടിച്ചേർത്തു.
ദാമ്പത്യം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ആണ് ദമ്പതികൾ വേർപിരിയാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ രണ്ട് അഭിനേതാക്കളും അവരുടെ വ്യക്തിജീവിതത്തിലും കരിയറിലും ഉപരി കുടുംബത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നാണ് ഇപ്പോൾ അടുത്ത വൃത്തങ്ങളിൽ നിന്നും മനസിലാവുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്