നടിയും ടെലിവിഷൻ അവതാരകയായും തിളങ്ങി പ്രേക്ഷകർക്കിടയില്‍ തന്‍റേതായ സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ചും കടുത്ത വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ചും ആര്യ തുറന്ന് പറയുന്ന ഒരു വീഡിയോ വൈറലായിരുന്നു.
തന്‍റെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവരെ വെടിവച്ച് കൊല്ലാനാണ് തോന്നിയതെന്നും ഇപ്പോള്‍ അവർക്കെന്തെങ്കിലും സംഭവിച്ചാല്‍ ഏറ്റവും സന്തോഷിക്കുന്നത് താൻ ആയിരിക്കുമെന്നും ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറയുന്നു.
ഇന്ന് ചിന്തിക്കുമ്ബോള്‍ എന്നെ ഒഴിവാക്കാൻ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചതാണോ എന്ന് സംശയമുണ്ട്. കാരണം ഷോയില്‍ പോകാൻ ഏറ്റവും കൂടുതല്‍ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു.
എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടിമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ വിമാനത്താവളത്തില്‍ കൊണ്ടു വിടുന്നത് പോലും ആളാണ്. ഷോയിൽ നിന്നിറങ്ങിയ ശേഷം പങ്കാളി കോളെടുക്കാതിരുന്ന സമയത്ത് ഞാൻ ബ്ലാങ്കായിരുന്നു. എന്ത് ചെയ്യണം എന്നറിയില്ല. എനിക്ക് കാണാതെ അറിയാവുന്ന നമ്പർ അത് മാത്രമാണ്. അദ്ദേഹത്തിന്റെ നമ്പറിലാണ് ആദ്യം വിളിക്കുന്നത്.
പിന്നീടും ഒരുപാട് വിളിച്ചു. സഹോദരിയോ അസിസ്റ്റന്റോ പറഞ്ഞിട്ടാണോ എന്നറിയില്ല പിന്നെ എന്നെ തിരിച്ച് വിളിച്ചു. പക്ഷേ, വിമാനത്താവളത്തിൽ വിട്ട ആളല്ലായിരുന്നു അത്. സ്നേഹമോ എക്സൈറ്റ്മെന്റോ ഒന്നുമില്ല. എന്തുകൊണ്ടാണ് തന്നിൽ നിന്ന് അകന്നതെന്ന് പിന്നീട് മനസിലായി. പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോൾ വെടി വെച്ച് കൊല്ലണമെന്ന് തോന്നി. ഇന്നും അതാണെന്റെ മാനസികാവസ്ഥ. - ആര്യ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്