അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കാൻ സംഗീത സംവിധായകന്‍ എആർ റഹ്മാൻ എഐ സാങ്കേതിക വിദ്യ (ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്) ഉപയോഗിച്ച വാർത്താ വലിയ ശ്രദ്ധനേടിയ സംഭവമാണ്. രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ലാൽ സലാമിലെ തിമിരി യെഴടാ എന്ന ഗാനത്തിന് വേണ്ടിയാണ് അന്തരിച്ച ഗായകരായ ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം പുനഃസൃഷ്ടിച്ചത്. നിരവധി ഗാനങ്ങളിൽ ഗായകൻ ബംബ ബക്യ റഹ്മാനുമായി സഹകരിച്ചിട്ടുണ്ട്. 2022 ൽ ഹൃദയാഘാതത്തെ തുടർന്നാണ് ബംബ ബക്യ അന്തരിച്ചത്. ഗായകന്‍ ഷാഹുൽ ഹമീദ് 1997ൽ ചെന്നൈയ്ക്ക് സമീപം വാഹനാപകടത്തിലാണ് മരിച്ചത്.
ഇത്തരം ഒരു ടെക്നോളജി വഴി ശബ്ദം പുനഃസൃഷ്ടിക്കുകയും സംഗീതത്തിൽ ഇത്തരമൊരു സാങ്കേതിക സംവിധാനത്തിന്റെ ഉപയോഗത്തിനെതിരെയും പല ആരാധകരും രംഗത്ത് എത്തിയിരുന്നു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എആർ റഹ്മാൻ തന്നെ.
ഇതിഹാസ ഗായകരുടെ കുടുംബാംഗങ്ങളിൽ നിന്ന് ഇതിനായി അനുവാദം വാങ്ങിയെന്നും അവർക്ക് പ്രതിഫലം നല്‍കിയുമാണ് ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം ഉപയോഗിച്ചത് എന്നാണ് റഹ്മാൻ വിശദീകരിക്കുന്നത്. റഹ്മാന്‍ ഇതുസംബന്ധിച്ച് എക്സ് പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെയാണ്. "ഞങ്ങൾ ഗായകരുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങുകയും അവരുടെ വോയ്‌സ് അൽഗോരിതം ഉപയോഗിച്ചതിന് അർഹമായ പ്രതിഫലം നൽകുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാൽ അത് ഒരു ഭീഷണിയും ശല്യവുമല്ല" -
അതേ സമയം എഐ ഉപയോഗിക്കുന്ന രീതിയോട് പൂര്‍ണ്ണമായും അനുകൂലമല്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. നിരവധി ഉപയോക്താക്കൾ ഈ രീതി തെറ്റാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ചലച്ചിത്ര ഗാന രംഗത്തേക്ക് വരാനിരിക്കുന്ന പ്രതിഭകൾക്കുള്ള അവസരം ഇത്തരം എഐ സാങ്കേതിക വിദ്യ കുറയ്ക്കും എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഈ പരീക്ഷണം ആദ്യമായാണ് നടത്തുന്നത്.
സര്‍ക്കാര്‍, യന്തിരന്‍ 2.0, സര്‍വം താളമയം, ബിഗില്‍, ഇരൈവിന്‍ നിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുള്ള ബംബാ ബാക്കിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് അവസാനമായി പാടിയത്. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെണ്‍കുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എന്‍ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊര്‍വസി ഊര്‍വസി, പെട്ടാ റാപ്പ്, ജീന്‍സിലെ വാരായോ തോഴീ തുടങ്ങി നിരവധി ഗാനങ്ങള്‍ ആലപിച്ചത് ഷാഹുല്‍ ഹമീദാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്