പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇപ്പോൾ സംഗീതത്തിന്റെ രാജകുമാരൻ എ.ആര്‍. റഹ്‌മാന്‍.
സ്ലം ഡോഗ് മില്യണയറിന് ഓസ്‌കര്‍ ലഭിച്ച ശേഷം മൈക്കല്‍ ജാക്‌സനെക്കണ്ട് സംസാരിച്ചെന്നും ജയ് ഹോ എന്ന പാട്ട് അദ്ദേഹത്തിന് ഇഷ്ടമായെന്നും ആണ് റഹ്‌മാന്‍ പറഞ്ഞത്. മൈക്കല്‍ ജാക്‌സന്റെ ബാന്‍ഡും തന്റെ ബാന്‍ഡും ഒന്നിച്ച് പ്രോഗ്രാം നടത്തണമെന്നുള്ള ആഗ്രഹം അദ്ദേഹം പങ്കുവെച്ചിരുന്നതായും റഹ്‌മാന്‍ പറയുന്നു.
അതുപോലെ തന്നെ തന്റെ ഏതെങ്കിലുമൊരു സിനിമയില്‍ അദ്ദേഹം പാടാമെന്ന് സമ്മതിച്ചിരുന്നെന്നും റഹ്‌മാന്‍ ഓർക്കുന്നു. സംവിധായകന്‍ ഷങ്കറിനോട് ഇക്കാര്യം താന്‍ പറഞ്ഞിരുന്നെന്നും ആ സമയം എന്തിരന്റെ ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും റഹ്‌മാന്‍ കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ മൈക്കല്‍ ജാക്‌സണ്‍ അടുത്ത വേള്‍ഡ് ടൂറിന്റെ തിരക്കിലേക്ക് പോയെന്നും അത് കഴിഞ്ഞ് വര്‍ക്ക് ചെയ്യാമെന്ന് കരുതിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്നും റഹ്‌മാന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്