ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണി നായികയായി എത്തുന്ന ആദ്യ മലയാള വെബ് സീരിസ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ ചിത്രീകരണത്തിനിടെ മലയാളി യുവതാരം അപ്പാനി ശരത്തിന് പരിക്ക്. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കാലില്‍ ക്ഷതമേറ്റ താരത്തിന് ഉടന്‍തന്നെ വൈദ്യസഹായം നല്‍കി. പരിക്ക് സാരമായതല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി'യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലര്‍ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന ഈ സീരീസില്‍ മണിക്കുട്ടൻ, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമൻ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച്‌ആര്‍ ഒടിടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്