ബാലതാരമായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനശ്വര രാജൻ. മഞ്ജുവാര്യയുടെ മകളായി 'ഉദാഹരണം സുജാത'യിലൂടെയാണ് അനശ്വര സിനിമയിലെത്തിയത്. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, മെെക്ക്, ഓസ്‌ലർ, നേര്, ഗുരുവായൂർ അമ്പലനട, രേഖാചിത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വര മലയാളത്തിന്റെ പ്രിയ താരമായി മാറിയത് വളരെ പെട്ടെന്നാണ്.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു ആരാധകനോടുള്ള താരത്തിന്റെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. സിനിമ പ്രൊമോഷൻ പരിപാടിക്ക് എത്തിയപ്പോൾ അനശ്വരയോട് പാട്ടുപാടണമെന്ന് ആവശ്യപ്പെട്ട ആരാധകനോട് താരം ചൂടാകുന്ന വീഡിയോ ആണ് വൈറൽ ആവുന്നത്.
സജിൻ ഗോപുവും അനശ്വര രാജനും പ്രധാനവേഷത്തിൽ എത്തുന്ന 'പെെങ്കിളി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സംഭവം നടന്നത്. മറ്റ് അഭിനേതാക്കളും വേദിയിലുണ്ടായിരുന്നു. 'അനശ്വര പാടണം' എന്ന് ഒരാൾ വിളിച്ചുപറയുമ്പോൾ അനശ്വര മെെക്ക് താഴ്ത്തി കലിപ്പിച്ച് നോക്കി എന്തോ പറയുന്നത് ആണ് വൈറൽ വീഡിയോയിൽ കാണുന്നത്.
എന്നാൽ വീഡിയോയ്ക്ക് അനുകൂലവും പ്രതികൂലവും ആയ കമന്റുകൾ ആണ് ലഭിക്കുന്നത്. അനശ്വര പൊതുമദ്ധ്യത്തിൽ ഇങ്ങനെ ചെയ്തത് മോശമായിപ്പോയി എന്നതരത്തിലുള്ള കമന്റുകളും വീഡിയോക്ക് വരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്