അവതരണ രംഗത്ത് തന്റേതായൊരു ശൈലിയുമായി എത്തി ഹൃദയങ്ങൾ കീഴടക്കിയ അവതാരികയാണ് രഞ്ജിനി ഹരിദാസ്.
ഇപ്പോഴിതാ സുഹൃത്തായ ശരത്ത് പുളിമൂടിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാൽപ്പത്തിരണ്ടുകാരിയായ താരം കൊവിഡ് സമയത്താണ് ശരത്തുമായി പ്രണയത്തിലാകുന്നത്.
ഇടയ്ക്കിടെ ശരത്തിനൊപ്പമുള്ള ചിത്രങ്ങൾ രഞ്ജിനി പങ്കിടാറുണ്ട്. താനും ശരത്തും ഒരേ പോലെയുള്ള വ്യക്തികളാണെന്ന് രഞ്ജിനി പറയുന്നു. ശരത്ത് ഡിവോഴ്സിയാണെന്നും രഞ്ജിനി പറഞ്ഞു.
"ഞാൻ വിവാഹത്തിലേക്ക് പോയിട്ടില്ലെങ്കിലും എനിക്ക് ഒരുപാട് റിലേഷൻഷിപ്പ്സ് ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും വർക്കായില്ല.
പക്ഷെ ശരത്തുമായുള്ള എന്റെ ബന്ധവും കോംപ്ലിക്കേറ്റഡ് തന്നെയാണ്. സ്മൂത്തായാണ് പോകുന്നതെന്ന് പറയാനാവില്ല. കാരണം ഞാനും ശരത്തും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. സിമിലാരിറ്റീസുള്ള ആൾക്കാർ തമ്മിലുള്ള റിലേഷൻഷിപ്പ്സ് നിലനിൽക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൊവിഡ് സമയത്താണ് ഞങ്ങൾ ഡേറ്റ് ചെയ്യാൻ ആരംഭിച്ചതെന്നും" രഞ്ജിനി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്