പാരീസ്: കാൻ ഫിലിം ഫെസ്റ്റിവലില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യൻ നടി അനസൂയ സെൻഗുപ്ത. കാൻ ഫിലിം ഫെസ്റ്റിവലിലെ അണ്‍ സെർട്ടെൻ റിഗാർഡ് സെഗ്മെൻ്റില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ് അനസൂയ സ്വന്തമാക്കിയത്.
ബള്‍ഗേറിയൻ സംവിധായകൻ കോണ്‍സ്റ്റൻ്റെെൻ ബൊചാനോവ് ഒരുക്കിയ ഇന്ത്യൻ ചിത്രം 'ദി ഷെയിംലെസ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്.
ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്നും പോലീസുകാരനെ കുത്തിയ ശേഷം രക്ഷപ്പെടുന്ന ലൈംഗികത്തൊഴിലാളിയുടെ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്ന് അനസൂയ സെൻ ഗുപ്ത പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്