കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ പരാതിനടപടികളുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസൻ വീണ്ടും പ്രതികരണവുമായി രംഗത്ത്.
സംഘടനയുടെ പ്രസിഡൻ്റായ ശ്വേതാ മേനോൻ ഉൾപ്പെട്ട സമിതിക്ക് മുന്നിൽ തന്റെ പരാതി കേൾക്കുന്നത് നീതിയില്ലെന്ന് അൻസിബ പറഞ്ഞു. ശ്വേതാ മേനോന്റെ പേരും തന്റെ പരാതിയിൽ ഉൾപ്പെട്ടതിനാൽ അവർ ഉൾപ്പെട്ട സമിതി സ്വീകരിക്കാനാവില്ലെന്നും അൻസിബ വ്യക്തമാക്കി.
നടൻ ടിനി ടോംക്കെതിരായ പരാതിയിൽ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയെയും ഒഴിവാക്കി സമിതി രൂപീകരിക്കാനാവില്ലെന്ന് ശ്വേതാ മേനോൻ നിലപാട് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, വിഷയത്തിൽ ‘അമ്മ’ സംഘടന അഞ്ചംഗ സമിതി രൂപീകരിച്ചതായി അറിയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറത്തെ അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് പാനൽ രൂപീകരിച്ചിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
