അയോധ്യയില്‍ വീടിനായി സ്ഥലം വാങ്ങി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മുംബൈ ആസ്ഥാനമായുള്ള ഡെവലപ്പര്‍ ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ വഴിയാണ് അയോധ്യയിലെ ദി സരയുവില്‍ ഒരു പ്ലോട്ട് വാങ്ങിയത്.
ബച്ചൻ നിര്‍മ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് മൂല്യം ₹14.5 കോടിയാണെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
"എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന ഒരു നഗരമായ അയോധ്യയിലെ സരയുവില്‍ ഹൗസ് ഓഫ് അഭിനന്ദൻ ലോധയ്‌ക്കൊപ്പം ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അയോധ്യയുടെ ആത്മാവിലേക്കുള്ള ഒരു ഹൃദയസ്പര്‍ശിയായ യാത്രയുടെ തുടക്കമാണിത്''- നിക്ഷേപത്തെക്കുറിച്ച് ബച്ചൻ പറഞ്ഞു.
ബ്രൂക്ക്ഫീൽഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ലീല പാലസുകൾ, ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെ ഒരു പഞ്ചനക്ഷത്ര പാലസ് ഹോട്ടലും അയോധ്യയിൽ ഉയരുന്നുണ്ട്. 2028 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്