താരസംഘടനയായ അമ്മയുടെ തകർച്ചയ്ക്കു കാരണം തലപ്പത്തിരുന്നവരുടെ നീതിയില്ലായ്മയും കെടുകാര്യസ്ഥതയുമാണെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്.
സംഘടന ഇത്തരത്തിൽ അധഃപതിക്കാൻ കാരണം ഇടവേള ബാബുവിന്റെ അധാർമിക പ്രവർത്തികളാണെന്നും തുറന്നു പറയുകയാണ് ആലപ്പി അഷ്റഫ്.
ഇടവേള ബാബു അതിജീവിതയ്ക്കെതിരെ ‘മരിച്ചതിനു തുല്യമായ വ്യക്തി’ എന്ന പരാമർശം നടത്തിയത് പാർവതി തിരുവോത്ത് പോലെയുള്ള താരങ്ങളെ വേദനിപ്പിച്ചെന്നും പാർവതിയെപ്പോലെ സ്വാർഥതയില്ലാത്ത കഴിവുള്ള താരങ്ങൾ സംഘടനയുടെ തലപ്പത്തേക്കു വരേണ്ടത് അത്യാവശ്യമാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
‘അമ്മ’യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഇടവേള ബാബു സ്വന്തം കുടുംബ സ്വത്തു പോലെയായിരുന്നു സംഘടനയെ കണ്ടിരുന്നതെന്ന് ആലപ്പി അഷറഫ് പറയുന്നു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത താരങ്ങൾ ‘അമ്മ’യിലെ അംഗത്വത്തിനായി കാത്തു നിൽക്കുമ്പോൾ വൻ തുക വാങ്ങി ബിസിനസ്സുകാർക്കുൾപ്പടെ ഉള്ളവർക്ക് അംഗത്വം നൽകിയിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മറ്റു അഡ്ജസ്റ്റമെന്റുകൾക്ക് തയാറുണ്ടെങ്കിൽ മെമ്പർഷിപ്പ് കൊടുക്കാം എന്ന് സോഷ്യൽ മീഡിയയിലൂടെ പലരും വിളിച്ചു പറഞ്ഞിരുന്നുവെന്നും അഷ്‌റഫ് പറയുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സംഘടനയുടെ നേതൃത്വത്തിൽ ഉള്ളവർക്കെതിരെ വരെ പരാതികൾ ഉയർന്നു വന്നപ്പോൾ കെട്ടുറപ്പുള്ള ഒരു കമ്മറ്റി ഇല്ലാത്തതുകൊണ്ടാണ് ‘അമ്മ’ എന്ന സംഘടന തകർന്നുപോയതെന്നും ആലപ്പി അഷ്റഫ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്