'ആര്യക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം'; വ്യാജ പ്രചാരണമെന്ന് 'അനന്തൻകാട്' നിർമ്മാതാവ്

JULY 15, 2026, 5:20 AM

കൊച്ചി: നടൻ ആര്യയെ ലക്ഷ്യമിട്ട് പ്രചരിക്കുന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് 'അനന്തൻകാട്' സിനിമയുടെ നിർമ്മാതാവ് എസ്. വിനോദ് കുമാർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന താഹിർസിനെ ടെക്നിക് എന്ന ലൈറ്റ്സ്-ക്യാമറ റെന്റൽ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ആര്യയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർമ്മാതാവിന്റെ പ്രതികരണം.

താഹിർ സിനെ ടെക്നിക്കുമായി സാമ്പത്തിക വിഷയത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന് സമ്മതിച്ച വിനോദ് കുമാർ, എന്നാൽ സ്ഥാപനത്തിന്റെ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി. 

വിഷയത്തിൽ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നുവെന്നും, കോടതിയുടെ നിർദേശപ്രകാരം തർക്കത്തിലുള്ള തുക കോടതിയിൽ നിക്ഷേപിച്ചതിനെ തുടർന്നാണ് സിനിമയുടെ റിലീസിന് അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

തുടർന്ന് സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാരോപിച്ച് എതിർകക്ഷി കോടതിയിൽ മറുപടി നൽകിയതിനാൽ കേസ് ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. കേസ് തീർപ്പാകുന്നതുവരെ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ വിഷയത്തിൽ ഹൈദരാബാദിലെ കൊമേഴ്സ്യൽ കോടതിയിലും താഹിർ സിനെ ടെക്നിക് കേസ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ വിനോദ് കുമാർ, അതിനെതിരെ നിയമപരമായി മറുപടി നൽകുമെന്നും അറിയിച്ചു. എറണാകുളത്ത് കേസ് നിലനിൽക്കുമ്പോൾ സമാന വിഷയത്തിൽ മറ്റൊരു കോടതിയെ സമീപിച്ചത് നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തനിക്കെതിരെയും നടൻ ആര്യക്കെതിരെയും രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ സമ്മർദം സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച വിനോദ് കുമാർ, തങ്ങളുടെ വാദങ്ങൾ തെളിയിക്കാൻ ആവശ്യമായ രേഖകളും തെളിവുകളും കോടതിയിൽ സമർപ്പിക്കുമെന്നും പറഞ്ഞു. കോടതിയുടെ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam