നടി അലക്‌സാന്ദ്ര ദദാരിയോയും ആൻഡ്രൂ ഫോമും വിവാഹമോചിതരാകുന്നു

FEBRUARY 21, 2026, 4:29 AM

പ്രശസ്ത ഹോളിവുഡ് നടി അലക്‌സാന്ദ്ര ദദാരിയോയും ഭർത്താവും സംവിധായകനുമായ ആൻഡ്രൂ ഫോമും വിവാഹമോചിതരാകുന്നു. മൂന്ന് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്.

പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഈ തീരുമാനമെടുത്തതെന്നും, മകന്റെ വളർച്ചയ്ക്കായി ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. വിവാഹമോചനത്തിനായി നടി ന്യൂയോർക്ക് കോടതിയിൽ അപേക്ഷ നൽകിക്കഴിഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലത്താണ് അലക്‌സാന്ദ്രയും ആൻഡ്രൂവും പ്രണയത്തിലാകുന്നത്. 2021 മെയിൽ ഇവർ പ്രണയത്തിലാണെന്ന കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമാക്കി.

vachakam
vachakam
vachakam

അതേ വർഷം ഡിസംബറിൽ നിശ്ചയവും 2022 ജൂണിൽ ന്യൂ ഓർലിയൻസിൽ വെച്ച് വിവാഹവും നടന്നു. 2024 ഒക്ടോബറിലാണ്  ഇവർക്ക് ഒരു മകൻ ജനിച്ചത്. ആൻഡ്രൂ ഫോമിന് മുൻബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്.

2002-ൽ അഭിനയരംഗത്തെത്തിയ അലക്‌സാന്ദ്ര ദദാരിയോ എ ട്രീ ഫെൽ ഇൻ ദ വുഡ്‌സ് (A Tree Fell In The Woods) എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഹെർഷി കമ്പനിയുടെ ചരിത്രം പറയുന്ന ഹെർഷി (Harshey) എന്ന ബയോപിക് ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

പ്രശസ്തമായ എ ക്വയറ്റ് പ്ലേസ് (A Quiet Place), ദി പർജ് (The Purge) തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആൻഡ്രൂ ഫോം. വരാനിരിക്കുന്ന ജാക്ക് റയാൻ (Jack Ryan) സീരീസിന്റെ റീബൂട്ട് നിർമ്മാണ തിരക്കുകളിലാണ് അദ്ദേഹം ഇപ്പോൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam