പ്രസവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് വിശദീകരണവുമായി അഖിൽ മാരാർ

APRIL 23, 2026, 2:17 AM

പ്രസവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് സംവിധായകനും തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ വിശദീകരണവുമായി രംഗത്ത്.

പുരോഗമനവാദികളും ഫെമിനിസ്റ്റുകളും താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നാണ് അഖിൽ മാരാർ പ്രതികരിച്ചത്. തന്റെ പ്രസ്താവനയുടെ യഥാർത്ഥ അർത്ഥം തെറ്റായി അവതരിപ്പിക്കപ്പെടുകയാണെന്നും, താൻ ഉദ്ദേശിച്ചത് മറ്റൊരു ആശയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായം പറഞ്ഞിട്ടില്ലെന്നും, തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അഖിൽ മാരാർ പറഞ്ഞു. വിഷയത്തിൽ അനാവശ്യ വിവാദം സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


അഖിൽ മാരാരുടെ കുറിപ്പ് 

1. ബിഗ് ബോസിൽ ഉള്ള കാലം ഭക്ഷണം വളരെ കുറവായ ഒരു സ്ഥലത്തു ടാസ്കിന്റെ ഭാഗമായി ഭക്ഷണം മോഷ്ടിച്ച സാഗറിനോട് തമാശ രൂപേണ പറഞ്ഞ കാര്യത്തെ വളച്ചു ഒടിച്ചു അട്ടപ്പാടിയിൽ മരിച്ച മധുവിനെ ആക്ഷേപിച്ചു എന്ന രീതിയിൽ ആക്കി ആക്രമിച്ചു..

2. കുടുംബ ജീവിതത്തിൽ എന്നല്ല സൗഹൃദങ്ങൾക്കിടയിൽ പോലും അടിയും വഴക്കും ഉണ്ടാകും അത് പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നത് ആണ് എല്ലാ ബന്ധങ്ങളും നില നിൽക്കാൻ കാരണം എന്റെ ജീവിതത്തിലും ഇതൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു. അതോടെ ഫെമിനിച്ചികൾ ഇളകി മറിയുന്നു..

vachakam
vachakam
vachakam

3. തമാശ രൂപേണ ആരെയും അപമാനിക്കാതെ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ഉള്ളിൽ കൈ വെച്ച് കൈപ്പത്തി പൊക്കിയും താഴ്ത്തിയും കാണിച്ചതിന് സ്ത്രീകളെ മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു ആക്ഷേപിച്ചു..

4. ഹൌസിൽ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ അവരുടെ വൃത്തികെട്ട സ്വഭാവം പുറത്ത് എടുത്തപ്പോൾ അവരെ വ്യക്തിപരമായി പറഞ്ഞത് കേരളത്തിൽ ഉള്ള സ്ത്രീ സംരംഭകരെ ആക്ഷേപിച്ചു എന്ന രീതിയിൽ വളച്ചു ഒടിച്ചു പ്രചരിപ്പിച്ചു..

എന്നാൽ ഇതൊക്കെ മറ്റ് ക്യാമറകളിൽ കണ്ട പ്രേക്ഷകർ എന്റെ സത്യം തിരിച്ചറിഞ്ഞു എനിക്കൊപ്പം നിന്നു..‌‌

vachakam
vachakam
vachakam

എന്നാലിന്ന് കേരളത്തിൽ ഇത് പോലെ കുറെയെണ്ണം പ്രത്യേകിച്ച് ഞാൻ NDA യുടെ ഭാഗമായതോടെ പഴയതും പുതിയതുമായ അഭിമുഖങ്ങളിൽ നിന്നും അവർക്ക് വേണ്ട കാര്യങ്ങൾ അടർത്തി എടുത്തു അവരുടെ വ്യാഖ്യാനം അതിന്റെ മുകളിൽ ചമച്ചിട്ട് അത് ഞാൻ ഉദ്ദേശിച്ചത് ആണെന്ന് പറഞ്ഞു എന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നു... അതിന്റെ ഏറ്റവും പുതിയതാണ് പ്രസവത്തെ നിസാരവത്കരിച്ചു ഗർഭിണികളെ ആക്ഷേപിച്ചു..

ഇനിയും ഒരു കുഞ്ഞു വേണമെന്നും എനിക്കിനിയും പ്രസവിക്കണം അഞ്ച് കുഞ്ഞുങ്ങൾ നമുക്ക് വേണം എന്ന് പറയുന്ന ഒരു ഭാര്യയാണ് എനിക്കൊപ്പം ജീവിക്കുന്നത്.. അവൾക്കത് പറയാനുള്ള ധൈര്യത്തിന്റെ പേരാണ് ഭർത്താവ്.. ആ എന്നെ കുടുംബം നോക്കാത്ത സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറെ എണ്ണം കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി ആക്രമിച്ചാൽ മൂക്കിലെ ഒരു രോമം പറിച്ചു കളയുന്ന ലഘവം മാത്രമേ ഞാൻ അതിന് കൊടുക്കു...

എന്നാൽ എന്നെ എതിർക്കുന്നതിലൂടെ സ്വകാര്യ ആശുപത്രികളും മരുന്ന് മാഫിയകളും കാലങ്ങൾ ആയി കേരളത്തിൽ സ്റ്റിഷ്ടിക്കുന്ന അപകടത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്നതാണ് ചില മറുപടികൾ നൽകാൻ പ്രേരിപ്പിച്ചത്.. പ്രസവം എന്ന ഒരു തവണത്തെ പ്രോസസ് അല്ല മറിച്ചു 10 മാസത്തെ ഗർഭ കാലം അതിനെ വിറ്റ് തിന്നുന്നവർ അവരുടെ കച്ചവട ബുദ്ധി അതിനേക്കാൾ ഉപരി വർധിച്ചു വരുന്ന സിസേറിയൻ നിരക്ക്..അതായത് WHO മാനദണ്ഡം പ്രകാരം സിസേറിയൻ നിരക്ക് 10-15% നിർത്തണം എന്നാണ്.. എന്നാൽ കേരളത്തിൽ 45% ത്തിന് മുകളിൽ ആണ് സിസേറിയൻ നിരക്ക്...

ഏറ്റവും സുരക്ഷിതമായ പ്രസവത്തെ അതായത് നോർമൽ ഡെലിവറിയേ ഇല്ലാതാക്കി സിസേറിയൻ വർദ്ധിപ്പിച്ചതിന് പിന്നിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പങ്ക് വലുതാണ്.. ഇനി മറ്റൊരു വിഡ്ഢിത്തരം കൂടി ഇവറ്റകൾ പടച്ചു വിടുന്നു ശിശു മരണ നിരക്ക് പ്രസവവുമായി കൂട്ടി കെട്ടി സംസാരിക്കുന്നത് കണ്ടു.. നേരിയ ശതമാനം മാത്രമാണ് പ്രസവം മൂലം മരണപെടുന്ന കുട്ടികളുടെ കണക്ക്.. അമ്മയുടെ ആരോഗ്യമില്ലായ്മയും പോഷക ആഹാര കുറവുമാണ് ശിശു മരണ നിരക്കിനു കാരണം. ഇതൊക്കെ എന്നോട് പറയുന്ന രീതിയിൽ പടച്ചു വിടാൻ ഇതൊന്നും ഞാൻ പറഞ്ഞ വിഷയവുമല്ല എന്നതാണ് മറ്റൊരു സത്യം.. സ്ത്രീകൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്‍നങ്ങൾ പറഞ്ഞു സംസാരിച്ച എനിക്ക് കപട സ്ത്രീ പക്ഷ സ്നേഹികൾ മനസ്സിലാക്കി തന്നു സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗർഭവും, പ്രസവവും ആണെന്ന്..

അച്ഛൻ ആവുന്ന വ്യക്തി പ്രസവ വേദന അനുഭവിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒന്നുമല്ലാതെ പോകുന്നത് പുരുഷൻ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവൻ ആയത് കൊണ്ടാണ്.. സോഷ്യൽ മീഡിയയിൽ നാല് കമന്റ് തെറി കണ്ടാൽ അയ്യോ സൈബർ ബുള്ളിയിങ്.. സ്ത്രീകളെ ആക്ഷേപിക്കുന്നെ എന്ന് പറഞ്ഞു നിലവിളിക്കുന്നവർ പുരുഷനെ ഏത് രീതിയിൽ ആര് ആക്രമിച്ചാലും ഒരു കുഴപ്പമില്ല.. നിങ്ങൾ എത്രയൊക്കെ ഇല്ലാ കഥകൾ കൂട്ടി ആക്ഷേപിച്ചാലും എന്തൊക്കെ പറഞ്ഞാലും സത്യം പറയുന്നതിൽ നിന്നും എന്നെ തടയാൻ ആർക്കും കഴിയില്ല...''

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam