ഇന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പര്‍താരമാണ് അജിത് കുമാര്‍. എന്നാൽ താരം പൊതുവേദികളില്‍ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. അജിത്തിന്റെ പുതിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഭാര്യ ശാലിനിയ്ക്കും കുടുംബത്തിനുമൊപ്പം ദുബായിലാണ് താരം ന്യൂയര്‍ ആഘോഷിച്ചത്. ദമ്പതികളുടെ ന്യൂ ഇയർ വിഡിയോകള്‍ വൈറലായിരുന്നു. അതിനൊപ്പമുള്ളതാണ് ഈ വിഡിയോയും. വിഡിയോ പകര്‍ത്തിയ ആരാധകനെ അടുത്തേക്ക് വിളിച്ച് താരം ഫോണ്‍ പിടിച്ചുവാങ്ങുകയും തുടര്‍ന്ന് ഫോണ്‍ പരിശോധിച്ച് വിഡിയോ ഡിലീറ്റ് ചെയ്യുന്നതുമാണ് വിഡിയോയില്‍ കാണുന്നത്.
Video ah எடுக்கிறா ??
அத குடு இங்க ...Deleted😂 pic.twitter.com/Ygwf28Z7q3— Troll Cinema ( TC ) (@Troll_Cinema) January 4, 2024
എന്തായാലും വലിയ ചര്‍ച്ചയായിരിക്കുകയാണ് വിഡിയോ. ഒരു സൂപ്പര്‍താരം തന്റെ ആരാധകരെ ഇങ്ങനെയാണോ പരിഗണിക്കേണ്ടത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
ആദ്യമായല്ല അജിത്ത് ഇത്തരം വിവാദത്തില്‍പ്പെടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോളിങ് ബൂത്തില്‍ ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത്ത് പിടിച്ചെടുത്തതും വലിയ വിവാദമായിരുന്നു. സംഭവം വിവാദമായതോടെ താരം ക്ഷമാപണം നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്