നടൻ രജനികാന്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളില്‍ പ്രതികരിച്ച് മകള്‍ ഐശ്വര്യ രജനികാന്ത്. ലാല്‍സലാം സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്തിനെ സംഘിയെന്ന് വിളിച്ച് ചിലർ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെ കുറിച്ച് ഐശ്വര്യ പ്രതികരിച്ചത്. രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ കാണാറുണ്ടെന്നും, പിതാവിനെ അങ്ങനെ വിളിക്കുന്നതില്‍ ഏറെ വിഷമമുണ്ടെന്നും ആണ് ഐശ്വര്യ വ്യക്തമാക്കിയത്.
'ഞാൻ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാൻ ശ്രമിക്കുന്നയാളാണ്. എന്നാല്‍ എൻ്റെ ടീം ആളുകള്‍ എന്താണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത് എന്ന് എന്നെ കാണിക്കും. ഈയിടെയായി ആളുകള്‍ ‘സംഘി’ എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു'.
സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍സലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു’, എന്നാണ് ഐശ്വര്യ പറഞ്ഞത്. എന്റർടെയ്ൻമെന്റ് അനലിസ്റ്റായ സിദ്ധാർത്ഥ് ശ്രീനിവാസ് ആണ് എക്സില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്