ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള നടിയാണ് തിലോത്തമ ഷോം. ഇപ്പോഴിതാ താരത്തിന് ഡൽഹിയിൽ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഹോട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഡൽഹിയിൽ ബസ് കാത്തിരിക്കുകയായിരുന്നു. ആറ് പേരുമായി ഒരു കാർ എൻ്റെ അടുത്ത് നിർത്തി, അവർ കമ്മന്റ് അടിക്കാനും ശല്യം ചെയ്യാനും തുടങ്ങിയപ്പോൾ അവിടെ നിന്ന് അല്പം മാറി നിന്നു. സ്വയം സംരക്ഷിക്കാനുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അത്. കാരണം ഓടിയാലോ മറ്റെന്തെങ്കിലും ചെയ്താലോ അവർക്ക് എളുപ്പത്തിൽ പിടിക്കാൻ കഴിയും. ആ സമയം നിരവധി വാഹനങ്ങൾക്ക് കൈ നീട്ടിയെങ്കിലും ഒന്നും നിർത്താതെ പോയി,' തിലോത്തമ പറഞ്ഞു.
ഒടുവിൽ മെഡിക്കൽ ചിഹ്നമുള്ള ഒരു കാർ നിർത്തി, ഞാൻ കയറി മുൻസീറ്റിൽ ഇരുന്നു. അദ്ദേഹം ഒരു ഡോക്ടറായതിനാൽ സുരക്ഷിതമായിരിക്കുമെന്ന് കരുതി. എന്നാൽ അയാൾ പാൻ്റ്‌സ് അഴിച്ച് തന്റെ കൈ ബലമായി പിടിക്കാൻ ശ്രമിച്ചു. പ്രാണരക്ഷാർത്ഥം അയാളെ അടിച്ചു. അയാൾ കാർ നിർത്തി താരത്തെ പുറത്താക്കുകയാണ് ചെയ്തതെന്നാണ് തിലോത്തമ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്