ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തെ താരമായിരുന്നു സിമ്രാൻ. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ വൈദഗ്ധ്യമുള്ള നടി ഇന്നും തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ്. സിനിമയിൽ സജീവമായിരുന്ന കാലത്തും നടിയുടെ പ്രണയവും ജീവിതവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾക്കും കഥകൾക്കും കുറവുണ്ടായിരുന്നില്ല.
തമിഴിലും തെലുങ്കിലും അഭിനയിച്ച സിമ്രാൻ അക്കാലത്തെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ തെന്നിന്ത്യയിലെ എല്ലാ മുൻനിര നായകന്മാർക്കൊപ്പവും അഭിനയിക്കാൻ നടിക്ക് ഭാഗ്യമുണ്ടായി.
സിമ്രാന്‍ തനിക്കൊപ്പം അഭിനയിച്ച പല നായകന്മാരുമായും ഡേറ്റിംഗിലായിരുന്നുവെന്ന് തമിഴകത്ത് വാര്‍ത്തകളുണ്ട്. അതില്‍ ആദ്യം പ്രണയത്തിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടായത് നടന്‍ അബ്ബാസുമായി ആയിരുന്നു. പ്രഭുദേവയും അബ്ബാസും അഭിനയിച്ച 'വിഐപി' ആയിരുന്നു സിമ്രാന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം.
ചിത്രത്തിൽ അബ്ബാസിൻ്റെ നായികയായിരുന്നു സിമ്രാൻ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഫലിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരക്കാൻ തുടങ്ങി. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല് സുഹൃത്തുക്കളുടെ ഉപദേശപ്രകാരമാണ് അബ്ബാസ് സിമ്രാനുമായി പിരിഞ്ഞതെന്നാണ് സൂചന.
ഇതിന് പിന്നാലെ പ്രഭുദേവയുടെ സഹോദരന്‍ ഡാന്‍സ് മാസ്റ്റര്‍ രാജു സുന്ദരവുമായും സിമ്രാന്‍ പ്രണയത്തിലായി. സിമ്രാന്‍ അഭിനയിച്ച നിരവധി സിനിമകളില്‍ ഡാന്‍സ് മാസ്റ്ററായിരുന്നു രാജു സുന്ദരം. ഇരുവരും തമ്മിലുള്ള പ്രണയം ഏറെ കാലം നീണ്ടു നിന്നിരുന്നു. എന്നാല്‍ സിമ്രാനും രാജു സുന്ദരവും വേര്‍പിരിയുകയായിരുന്നു.
അതേസമയം ഉലകനായകന്‍ കമല്‍ഹാസനുമായി സിമ്രാന് ബന്ധമുണ്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. പഞ്ചതന്ത്രം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഇവര്‍ രണ്ട് പേരും തമ്മില്‍ പ്രണയത്തിലായെന്ന് ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ ഗോസിപ്പുകള്‍ക്കും വിരാമമിട്ടുകൊണ്ട് സിമ്രാന്‍ തന്റെ ബാല്യകാല സുഹൃത്തായ ദീപക്ക് ബഗ്ഗയെ 2003ല്‍ വിവാഹം കഴിക്കുകയായിരുന്നു.
ശേഷം സിനിമകളില്‍ നിന്ന് ഇടക്കാലത്ത് ഇടവേളയെടുത്ത സിമ്രാന്‍ ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. 2005 മുതല്‍ 2009 വരെയുള്ള കാലങ്ങളില്‍ ടെലിവിഷനില്‍ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. കന്നത്തില്‍ മുത്തമിട്ടാല്‍, വാരണം ആയിരം, പേട്ട എന്നീ സിനിമകളിലെ സിമ്രാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്