അഭിനയത്തെക്കുറിച്ച് ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ടെന്ന് നടി ശോഭന. സിനിമയിൽ സാങ്കേതികപരമായി ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശോഭന ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘സിനിമയിൽ സാങ്കേതികപരമായി ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. ഞാൻ ചെയ്ത എല്ലാ സിനിമകളും മനോഹരമായിരുന്നു. മമ്മൂക്ക കാതൽ ദി കോർ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് എന്താണ് കുഴപ്പം. അദ്ദേഹം മനോഹരമായി ആ വേഷം ചെയ്തു.
ഒരു ട്രാൻസ്‌ജെൻഡറിന്റെ വേഷം ചെയ്താൽ കൊളളാമെന്നുണ്ട്. ഇക്കാര്യം ഞാൻ കുറച്ച് തിരക്കഥാകൃത്തുക്കളോട് ചോദിച്ചു. ആരും അംഗീകരിക്കില്ലെന്നാണ് അവർ പറഞ്ഞത്. മമ്മൂക്ക ചെയ്ത വേഷം എല്ലാവരും അംഗീകരിച്ചല്ലോ? പിന്നെ എന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാതെന്ന് ഞാൻ ചോദിച്ചു. അങ്ങനെയൊരു വേഷത്തിനായി കാത്തിരിക്കുകയാണ്.- ശോഭന കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്