ലഖ്‌നൗ: ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി സംയുക്ത മേനോൻ. നടി തന്നെയാണ് മഹാകുംഭമേളയില്‍ പങ്കെടുത്തുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങളും സംയുക്ത പങ്കുവെച്ചിട്ടുണ്ട്. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അര്‍ത്ഥം വ്യക്തമാകുന്നതെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സംയുക്ത കുറിച്ചത്.
അതേസമയം നടിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇക്കൊല്ലം ഇതാദ്യമായിട്ടാണ് ഒരു മലയാളി നടി കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സജീവമാണ് സംയുക്ത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്