മകള്‍ ആരാധ്യക്ക് സോഷ്യല്‍മീഡിയ അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി നടി ഐശ്വര്യ റായ്. റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
ആരാധ്യയുടെ പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിൻ്റെ പിന്നിൽ ആരാണെന്ന് അറിയില്ലെന്നും വ്യാജ അക്കൗണ്ടുകളെ വിശ്വസിക്കരുതെന്നും ആണ് ഐശ്വര്യ പറഞ്ഞത്. അത് ആരാധ്യയുടേതാണെന്ന് ചിലരെങ്കിലും വിശ്വസിക്കാം. പക്ഷെ, മകളോ തങ്ങളോ അങ്ങനെയൊരു അക്കൗണ്ട് കൈകാര്യം ചെയ്യുന്നില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
അതേസമയം താനും സോഷ്യല്‍മീഡിയയില്‍ സജീവമല്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. വളരെ കുറച്ചു മാത്രമാണ് സോഷ്യല്‍മീഡിയയില്‍ സമയം ചെലവഴിക്കുന്നത് എന്നും ഐശ്വര്യ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
