ഹൈദരാബാദ്: നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും ഹൽദി ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിവാഹത്തിനുമുൻപുള്ള ആഘോഷങ്ങൾക്കാണ് ഹൽദിയോടെ തുടക്കം കുറിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഹൽദി ചടങ്ങുകളിൽ രണ്ട് വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് ശോഭിത എത്തിയത്. പതിവിൽ നിന്ന് വിപരീതമായി മഞ്ഞ വസ്ത്രങ്ങൾക്ക് പകരം ഫുൾ ഹാൻഡ് ബ്ലൗസോടുകൂടിയ ചുവന്ന സാരിയായിരുന്നു താരം ധരിച്ചത്. പൊന്നിയൻ സെൽവനിലെ വേഷത്തിനോട് സാദൃശ്യം തോന്നിക്കുന്നതായിരുന്നു ശോഭിതയുടെ സെക്കൻഡ് ലുക്ക്. കുർത്തയും പൈജാമയുമായിരുന്നു നാഗചൈതന്യയുടെ വേഷം.
ഡിസംബർ 4 ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്