പുതിയ സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷനുകൾ സിനിമാ പ്രേമികൾക്ക് കേൾക്കാൻ എന്നും കൗതുകമുള്ള വാർത്തയാണ്. ഈ കളക്ഷൻ്റെ അടിസ്ഥാനത്തിൽ ആരാധകർ തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടാകാറുണ്ട്.
ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയാകർഷിക്കുകയാണ്. അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ പ്രതികരണം.
"100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇൻകം ടാസ്ക് വരുമ്പോൾ അറിയാം. ശത്രുക്കൾ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ. വലിയ വിജയങ്ങളൊക്കെ ഉണ്ട്.
100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അതുപോലെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും. അതൊക്കെ സിനിമയുടെ ഒരു ഗിമിക്സ് ആണ്" എന്നാണ് മുകേഷ് പറയുന്നത്.
മുകേഷും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യർ ഇൻ അറേബ്യ ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തും. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമാ നായർ, ശ്രീലത നമ്പൂ , രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരാണ് മറ്റ് താരങ്ങൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്