മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്ബുരാന്റെ ഫസ്റ്റ് ഷോ താൻ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാല്‍.
കൊച്ചിയില്‍ രാവിലെ 6 മണിക്ക് ഷോ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് നടന്ന ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റില്‍ ആയിരുന്നു നടന്റെ പ്രതികരണം.
എമ്ബുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നും മോഹൻലാല്‍ പറഞ്ഞു.
'കഴിഞ്ഞ 47 വർഷമായി ഇന്റസ്ട്രിയിലുള്ള ആളാണ് ഞാൻ. എമ്ബുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയല്‍ പാൻ ഇന്ത്യൻ ചിത്രമാണിത്.
എമ്ബുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതില്‍പരം എമ്ബുരാനെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ', എന്നാണ് മോഹൻലാല്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്