ഷൂട്ടിങ്ങിനിടയില്‍ നടി മാളവിക മോഹനന്റെ തല്ല് കൊണ്ട് നായകന്റെ താടിയെല്ല് തകര്‍ന്നു? നടിയുടെ പ്രതികരണം ഇങ്ങനെ 

SEPTEMBER 18, 2024, 1:23 PM

മാളവിക മോഹനന്‍ നായികയായി വരാനിരിക്കുന്ന ചിത്രമാണ് യുദ്ധ്ര. സിദ്ധാന്ത് ചതുര്‍വേദിയാണ് ചിത്രത്തിലെ നായകന്‍. ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവത്തെ കുറിച്ച്‌ സിദ്ധാന്ത് ചതുര്‍വേദിയുടെ വെളിപ്പെടുത്തിയതാണ് ഇപ്പോൾ ചർച്ച ആവുന്നത്.

മാളവിക മോഹന്‍ ചിത്രീകരണത്തിനിടെ ശരിക്കും തന്നെ തല്ലിയെന്നാണ് സിദ്ധാന്ത് ചതുര്‍വേദി തമാശയോടെ പറഞ്ഞത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ആണ് സിദ്ധാര്‍ത്ഥ് ഇക്കാര്യം പങ്ക് വച്ചത്. 

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു എങ്കിലും തന്നെ ശരിക്കും തല്ലി എന്നാണ് നായകന്‍ പറഞ്ഞത്. ഈ വിഷയത്തെക്കുറിച്ച്‌ മാളവികയോട് ചോദിച്ചപ്പോള്‍ മാളവികയും ഇത് ശരിവെക്കുന്നുണ്ട്. 

vachakam
vachakam
vachakam

സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ ആയിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. നായിക കഥാപാത്രത്തിനോട് മാളവികയുടെ കഥാപാത്രം ദേഷ്യപ്പെടുന്നതാണ് സീന്‍. തൊട്ടടുത്ത നിമിഷം താന്‍ കാണുന്നത് തന്റെ മുഖത്ത് സിദ്ധാന്ത ഐസ് വെച്ചിരിക്കുന്നതാണ് എന്നാണ് മാളവിക പറയുന്നത്. മാളവിക തന്റെ താടിയെല്ലും തകര്‍ത്തു എന്നാണ് തമാശ രൂപേണ താരം പറഞ്ഞത്. നായകനെ ശരിക്കും തല്ലിയില്ലെങ്കില്‍ അത് വ്യാജമായി തോന്നുമായിരുന്നു എന്നാണ് മാളവിക നല്‍കിയ മറുപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam