നടന്‍ ബാലയുടെ ഭാര്യ എലിസബത്ത് പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അതീവ സങ്കടത്തിലൂടെയാണ് എലിസബത്ത് കടന്നുപോകുന്നതെന്ന് ഈ കുറിപ്പിലൂടെ മനസിലാക്കാന്‍ സാധിക്കും.
നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന് തുടങ്ങുന്ന വരികളുളള കുറിപ്പാണ് അവര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഹൃദയശുദ്ധിയുളളവര്‍ സ്നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പിന്റെ ബാക്കി ഭാഗം.
നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത് ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാന്‍ ദൈവം എലിസബത്തിനു ശക്തി നല്‍കട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയില്‍ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. ബാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമെല്ലാം എലിസബത്ത് കൂടെയുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്