നടനും സംവിധായകനുമായ ബേസിൽ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക് കിടക്കുന്നതായി റിപ്പോർട്ട്. 'ബേസിൽ ജോസഫ് എന്റർടൈൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
കഥകൾ കുറച്ചുകൂടി മനോഹരമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് ആണ് ഇക്കാര്യം പങ്കുവച്ചുകൊണ്ട് ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
"സിനിമാ നിര്‍മാണം- ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഞാന്‍. ഇതെങ്ങെനെയാണ് എന്ന് പഠിച്ചുവരികയാണ്. എന്നാൽ ഒരു കാര്യം എനിക്കറിയാം. കഥകള്‍ പുതിയ രീതിയിൽ കൂടുതല്‍ മികച്ചതും, ധീരവുമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മളെ എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം," ബേസിൽ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്