ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഏതാനും മാസങ്ങളായി ബോളിവുഡിലെ സംസാരവിഷയമാണ്. ഇരുവരും വിവാഹബന്ധം വേർപെടുത്താൻ പോകുന്നു എന്നതായിരുന്നു ഇതിന് കാരണം.
കൂടാതെ ഇരുവരെയും പൊതുവേദികളിൽ ഒന്നിച്ച് കാണാത്തതും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടിരിക്കുകയാണ് അഭിഷേക് ബച്ചൻ.
ഐശ്വര്യയും താനും ഇപ്പോഴും വിവാഹിതരാണെന്നും സ്റ്റോറികള്‍ക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് ബച്ചൻ പറയുന്നൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് യുകെ മീഡിയ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തക വേർപിരിയല്‍ അഭ്യൂഹങ്ങളെ കുറിച്ച് നടനോട് ചോദിച്ചത്. 'അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങള്‍ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. സങ്കടകരമാണത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങള്‍ക്ക് ചില സ്റ്റോറികള്‍ ഫയല്‍ ചെയ്യണം. അതുമാത്രമാണ് ആവശ്യം.
കുഴപ്പമില്ല ഞങ്ങള്‍ സെലിബ്രിറ്റികളാണ്, ഞങ്ങള്‍ അത് കേള്‍ക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, സോറി', എന്നായിരുന്നു അഭിഷേക് മറുപടി നല്‍കിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിഷേകിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്