തന്റെ ഏറ്റവും വലിയ ആഗ്രഹം മഹാഭാരതത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കുക എന്നതാണെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ . ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കുമെന്ന് ആമിർ ഖാൻ പറഞ്ഞു.
ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് ശേഷം, ഈ വർഷം തന്നെ മഹാഭാരതം ആരംഭിക്കാൻ പദ്ധതിയിടുന്നു. ചിത്രം നിർമ്മിക്കുന്നത് താനാണെന്നും ചിത്രത്തിന് ഒന്നിലധികം സംവിധായകരുണ്ടാകുമെന്നും താരം പറഞ്ഞു. ലോർഡ് ഓഫ് ദി റിംഗ്സ് സിനിമ പോലെ, എല്ലാ ഭാഗങ്ങളും ഒരേസമയം ചിത്രീകരിക്കും.
അതേസമയം ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ആമിര്‍ ഖാന്‍ അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകര്‍ ആരൊക്കെയാവും എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ എഴുത്ത് പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷം മാത്രമേ അത് തിയ്യേറ്ററുകളില്‍ എത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.
1000 കോടിയിലധികം മുതല്‍മുടക്കിലാണ് ആമിറിന്റെ ഈ പ്രോജക്ട് വരുന്നതെന്നും മറ്റ് ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി വമ്പന്‍ ക്യാന്‍വാസിലുളള ഒരു ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു.
മുന്‍പ് സംവിധായകന്‍ എസ് എസ് രാജമൗലിയും മഹാഭാരതം സിനിമയാക്കുവാനുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതേകുറിച്ചുളള അപ്‌ഡേറ്റുകള്‍ സംവിധായകന്‍ പിന്നീട് പുറത്തുവിട്ടിരുന്നില്ല. സിതാരേ സമീന്‍ പര്‍ ആണ് ആമിര്‍ ഖാന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്