ഫുകേത്: തായ്ലാൻഡിലെ അവധി ആഘോഷത്തിനിടെ കടൽ മുനമ്പിൽ യോഗ ചെയ്ത റഷ്യൻ നടിക്ക് ദാരുണാന്ത്യം. 24കാരിയും റഷ്യൻ ചലചിത്ര താരവുമായ കാമില ബെല്യാറ്റ്സ്കായാ ആണ് തായ്ലാൻഡിലെ കോ സമൂയി ബീച്ചിൽ വച്ച് തിരയിൽപ്പെട്ട് മരിച്ചത്.
യുവതി ആൺസുഹൃത്തിനൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെ വീശിയടിച്ച തിരയിൽ നടി കടലിൽ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇവർ കാണാതായ സ്ഥലത്തിന് കിലോമീറ്ററുകളോളം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നടി യോഗ ചെയ്യുന്നതിനിടെ തിരയിൽപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്