കേരളത്തിൽ ഇതാദ്യമായി യൂട്യൂബിന്റെ റൂബി പ്ലേ ബട്ടണുമായി ഒരു യൂട്യൂബ് ചാനൽ. കെ എല്‍ ബ്രോ ബിജു ഋത്വിക് എന്ന ഫാമിലി യുട്യൂബ് ചാനലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യയും ചേർന്നുള്ള രസകരമായ വീഡിയോകളാണ് ഈ ചാനലിൽ.
കേരളത്തിലെ ആദ്യ പത്ത് മില്യൺ യുട്യൂബ് ചാനൽ കൂടിയാണ് ഇവർ. ഒടുവിൽ അൻപത് മില്യൺ എന്ന സ്വപ്നനേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി.
'ഇത് ഞങ്ങളുടെ മാത്രം വിജയമല്ല. നമ്മൾ എല്ലാവരുടെയും വിജയമാണ്. ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് വീഡിയോകൾക്ക് എല്ലാ പിന്തുണയും നൽകി നിങ്ങൾ കൂടെ നിന്നു. എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുകയാണ്. എനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല. ഇത്രയും വലിയ ഉയരത്തിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല', എന്ന് ബിജു പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം അൻപത് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യുട്യൂബ് ചാനൽ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യൺ ആണ്. ഇതിലൂടെ നാല്‍പതിനായിരം മുതല്‍ നാല് ലക്ഷം വരെയാണ് വരുമാനമായി ലഭിക്കുക എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്