മലയാള സിനിമയിലെ ദുഷ്പ്രവണതയ്ക്കെതിരെ ആഞ്ഞടിച്ച് നടി മല്ലികാ സുകുമാരൻ.
അഭിനയിക്കാൻ അവസരം കിട്ടാൻ ഹോട്ടല്‍ മുറികളില്‍ അഞ്ചും ആറും തവണ പോകുന്നതെന്തിനാണ്? മോശം പെരുമാറ്റമുണ്ടായാല്‍ ആദ്യ തവണതന്നെ വിലക്കണം. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടതു പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും മല്ലിക പറഞ്ഞു.
താര സംഘടനയായ 'അമ്മ'യ്ക്കെതിയും മല്ലികാ സുകുമാരൻ വിമർശനം ഉന്നയിച്ചു. മിണ്ടാതിരുന്ന് കേള്‍ക്കുന്നവർക്കേ സംഘടനയില്‍ സ്ഥാനമുള്ളൂവെന്നും 'കൈനീട്ടം' എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ പക്ഷഭേദമുണ്ടെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംഘടനയില്‍ കുറെയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം. അമ്മയ്ക്കുള്ളില്‍ പലരും അവരവരുടെ ഇഷ്ടങ്ങള്‍ നടത്താൻ ശ്രമിച്ചിട്ടുണ്ട്.
'കൈനീട്ടം' എന്ന പേരിലുള്ള സഹായത്തില്‍ നിന്ന് അർഹതപ്പെട്ട പലരെയും മാറ്റിനിർത്തുകയാണ്. എന്നാല്‍ മാസത്തില്‍ 15 ദിവസവും വിദേശത്ത് പോകുന്നവർക്ക് ഈ സഹായമുണ്ട് -മല്ലിക പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ