ബിരിയാണിയുടെ രാഷ്ട്രീയം! പ്രതികരിച്ച് സംവിധായകൻ

MAY 29, 2024, 10:12 AM

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങി മികച്ച നേട്ടം സ്വന്തമാക്കിയ കനി കുസൃതിയും ദിവ്യ പ്രഭയും ആണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. ഇതിനിടെ കനി വേഷമിട്ട ബിരിയാണി  എന്ന സിനിമയും ചർച്ചയായി മാറി. 

നേരത്തെ തന്നെ താൻ ബിരിയാണിയുടെ രാഷ്ട്രീയത്തോട് യോജിക്കുന്നില്ലെന്ന് കനി പറഞ്ഞിരുന്നു. അടുത്തിടെ കനി ഇത് ആവർത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബു.  സജിൻ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ  

കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാൻ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദർശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലിൽ   ബെസ്റ്റ് സിനിമക്കുള്ള അവാർഡ് ഉത്പ്പടെ ദേശീയ അവാർഡും,സംസ്ഥാന പുരസ്ക്കാരവും നിരവധി അന്താരാഷ്ട പുരസ്ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു.

vachakam
vachakam
vachakam

സിനിമയുടെ രാഷ്ട്രീയം  എന്തെന്ന് മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുകയും, അല്ലാത്തവർ എന്നോട് ചോദിക്കുമ്പോൾ എനിക്കുള്ള മറുപടിയും ഞാൻ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തതമായതും ഞാൻ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും.

ഞാനും എന്റെ കുടെ വർക്ക് ചെയത സുഹൃത്തുക്കൾ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയിൽ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി  നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവർ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവർ സഹകരിച്ചിട്ടുമുണ്ട്.

ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്നങ്ങളും ഞാനും കനിയും തമ്മിൽ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്നവും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനക്കാലൊക്കെ വലുത് ഒരു ഇന്ത്യൻ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിൻ കോമ്പറ്റിഷനിൽ മത്സരിച്ച് ആദ്യമായി ഗ്രാൻഡ് പ്രീ അവാർഡ് നേടി എന്നതാണ്. ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചർച്ച ചെയ്യാത്തവർ കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാൻ ചെയ്ത സിനിമളിൽ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത “തിയറ്റർ “ എന്ന റിലീസ് ആകാൻ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്കൊണ്ട് നിർത്തുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam