മരണം വരെ ബിജെപിയുമായി സഖ്യമില്ലെന്ന് നിതീഷ് കുമാര്‍

JANUARY 30, 2023, 4:06 PM

പട്‌ന: ഈ ജന്‍മത്തില്‍ ബിജെപിയുമായി ഇനിയൊരു കൂട്ടുകെട്ട് ഉണ്ടാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 'മരണം വരെ ബിജെപിയുമായി കൂട്ടുകൂടില്ല. മരണം സ്വീകാര്യമാണ് പക്ഷേ ബിജെപിയുമായി ചേരില്ല,' നിതീഷ് പറഞ്ഞു.

മുഖ്യമന്ത്രിയാവാന്‍ തനിക്ക്് ആഗ്രഹമില്ലായിരുന്നെന്നും എന്നാല്‍ ബിജെപി നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയാക്കിയതാണെന്നും നിതീഷ് പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയിയോടും എല്‍ കെ അദ്വാനിയോടും ബഹുമാനമാണുണ്ടായിരുന്നതെന്നും അതിനാല്‍ അവരെ എന്നും പിന്തുണച്ചിരുന്നെന്നും നിതീഷ് പറഞ്ഞു. നിലവിലെ ബിജെപി നേതൃത്വത്തിന് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നിതീഷ് കുമാറിന്റെ ജനസമ്മതി നഷ്ടപ്പെട്ടെന്നും ഇനി അദ്ദേഹവുമായി ഒരു കൂടിച്ചേരലിന് സാധ്യതയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam