മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പു നൽകി ബൈഡൻ

APRIL 26, 2024, 11:38 AM

വാഷിംഗ്ടൺ: മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 11 പേർക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച മാപ്പ് നൽകുകയും മറ്റ് അഞ്ച് പേരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. 'ഇവരിൽ പലർക്കും നിലവിലെ നിയമം, നയം, സമ്പ്രദായം എന്നിവ പ്രകാരം ലഭിക്കുന്നതിനേക്കാൾ ആനുപാതികമല്ലാത്ത ദൈർഘ്യമുള്ള ശിക്ഷകൾ ലഭിച്ചു,' ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

ബൈഡൻ മാപ്പ് നൽകിയവരിൽ ഒരാളാണ് വാഷിംഗ്ടണിൽ നിന്നുള്ള ഡോ. കത്രീന പോൾക്ക് (54), 18 വയസ്സുള്ളപ്പോൾ  മയക്കുമരുന്ന് കുറ്റത്തിന് കുറ്റസമ്മതം നടത്തി. പോൾക്ക് ശിക്ഷ അനുഭവിച്ചു, അവരുടെ മേൽനോട്ടത്തിലുള്ള മോചനത്തിന്റെ നിബന്ധനകൾ പൂർത്തിയാക്കി.

കഴിഞ്ഞ ഡിസംബറിൽ ബൈഡൻ  മയക്കുമരുന്ന് ആരോപണങ്ങൾക്ക് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന 11 പേരുടെ ജയിൽ കാലാവധി കുറയ്ക്കുകയും  കഞ്ചാവ് കൈവശം വച്ച കുറ്റങ്ങൾക്ക് ആയിരക്കണക്കിന് ആളുകൾക്ക് മാപ്പ് നൽകുകയും ചെയ്തിരുന്നു

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam