വെറുക്കാന്‍ പരിശീലനം ലഭിച്ചവര്‍: പാലസ്തീനികള്‍ക്ക് യുഎസില്‍ അഭയം നല്‍കരുതെന്ന് റോണ്‍ ജോണ്‍സന്‍

MAY 5, 2024, 2:22 AM

വാഷിംഗ്ടണ്‍: പാലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതിയെ നിശിതമായി വിമര്‍ശിച്ച് സെനറ്റര്‍ റോണ്‍ ജോണ്‍സണ്‍. പദ്ധതി 'ദേശീയ സുരക്ഷാ ഭീഷണി' ആണെന്ന് റോണ്‍ ജോണ്‍സന്‍ പറഞ്ഞു.

യുഎസില്‍ താമസിക്കുന്ന പാലസ്തീനികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ അഭയാര്‍ത്ഥികളായി കൊണ്ടുവരാന്‍ അനുവദിക്കുന്നതിനാണ് ബൈഡന്‍ ഭരണകൂടം ആലോചിക്കുന്നത്. 34 സെനറ്റ് റിപ്പബ്ലിക്കന്‍മാരാണ് പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തിയത്.  

പാലസ്തീന്‍ കുട്ടികള്‍ക്ക് അമേരിക്കയില്‍ അഭയം നല്‍കരുതെന്ന് ഊന്നിപ്പറഞ്ഞ റോണ്‍, അവര്‍ വെറുക്കാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണെന്നും  ഗാസയില്‍ തന്നെ അടച്ചിടണമെന്നും കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

''പതിറ്റാണ്ടുകളായി അറബ് രാജ്യങ്ങള്‍ പാലസ്തീന്‍ അഭയാര്‍ഥികളെ സ്വീകരിക്കാത്തതിന് ഒരു കാരണമുണ്ട്. അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല, കാരണം, ജൂതന്മാരെ മാത്രമല്ല, എല്ലാ അവിശ്വാസികളെയും വെറുക്കാന്‍ പലസ്തീനിലെ കൊച്ചുകുട്ടികളെ പ്രേരിപ്പിക്കുന്ന രീതി ഭയങ്കരമാണ്,' യുഎസ് കോളേജ് കാമ്പസുകളെ ഇളക്കിമറിച്ച പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടി ജോണ്‍സണ്‍ പറഞ്ഞു.

'ഹമാസിനെ നശിപ്പിക്കാന്‍ ഇസ്രായേലിനെ നാം അനുവദിക്കേണ്ടതുണ്ട്, അതിനുശേഷം പാലസ്തീനികളുമായി സമാധാനത്തില്‍ ജീവിക്കാന്‍ ശ്രമിക്കുക.' ജോണ്‍സന്‍ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam