ഫ്ളോറിഡ: വീഡിയോ വൈറലാകാന്‍ എന്തൊക്കെയാണ് ആളുകള്‍ കാട്ടിക്കൂട്ടുന്നത്. അത്തരത്തില്‍ എടുക്കുന്ന പലതും വിനയാകാറുമുണ്ട്. ഒരു സ്പ്രിംഗ് ബ്രേക്ക് പോലെയുള്ള പരിപാടിയില്‍ ബോട്ടില്‍ യാത്ര ചെയ്യുന്ന കൗമാരക്കാര്‍ ഫ്ളോറിഡ തീരത്ത് ഡ്രമ്മുകള്‍ വെള്ളത്തിലേക്ക് വലിച്ചെറിയുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് രണ്ട് കൗമാരക്കാര്‍ക്കെതിരെ കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്.
ഞായറാഴ്ച, ബൊക്ക തടാകത്തില്‍ നിന്ന് തെക്കന്‍ ഫ്ളോറിഡയിലെ ഐക്കണിക് ബോക റാട്ടണ്‍ ഇന്ലെറ്റിലൂടെയാണ് ഒരു കൂട്ടം കൗമാരക്കാര്‍ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കുതിച്ചത്. തുടര്‍ന്ന് അവര്‍ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴിഞ്ഞ കുപ്പികളും മാലിന്യങ്ങളും ചവറ്റുകുട്ടകള്‍ വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുകയും കടുത്ത പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മനുഷ്യന്റെ ആരോഗ്യത്തിനോ ക്ഷേമത്തിനോ മൃഗങ്ങള്‍ക്കോ സസ്യങ്ങള്‍ക്കോ ദോഷം വരുത്തുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന തരത്തില്‍ മലിനീകരണം ഉണ്ടാക്കിയതിന് രണ്ട് കൗമാരക്കാര്‍ക്കെതിരെ മൂന്നാം ഡിഗ്രി കുറ്റം ചുമത്തിയതായി വിഷയത്തില്‍ മുഖ്യ അന്വേഷണ ഏജന്‍സിയായ ഫ്ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്