യു.എസ് കാമ്പസ് സമരം സംഘർഷഭരിതമാകുന്നു

MAY 5, 2024, 6:49 AM

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാമ്പസുകളിൽ പടരുന്ന പാലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം സംഘർഷഭരിതമാകുന്നു. ടെക്സസ്, ലോസ് ആഞ്ചലസ്, കാ​ലി​ഫോ​ർ​ണി​യ, ന്യൂയോർക് തുടങ്ങി വിവിധ സർവകലാശാലകളിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളെ ഒഴിപ്പിക്കാൻ പൊലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ഇവിടെ 200ഓളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. എങ്ങനെയും കാമ്പസുകൾ ഒഴിപ്പിച്ച് സമരം പൊളിക്കാനാണ് പൊലീസ് നീക്കം. ഒ​ഴി​ഞ്ഞു​പോ​കാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

പാല​സ്തീ​ന് അ​നു​കൂ​ല​മാ​യി അ​മേ​രി​ക്ക​യി​ലെ കാ​മ്പ​സു​ക​ളി​ൽ പ​ട​രു​ന്ന പ്ര​ക്ഷോ​ഭം യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ വി​യ​റ്റ്നാ​മാ​കു​മെ​ന്ന് യു.​എ​സ് സെ​ന​റ്റ​ർ ബേ​ർ​ണി സാ​ൻ​ഡേ​ഴ്സ​ൺ. സി.​എ​ൻ.​എ​ന്നി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പാ​ല​സ്തീ​ൻ അ​നു​കൂ​ല സ​മ​ര​ത്തെ വി​യ​റ്റ്നാം യു​ദ്ധ​കാ​ല​ത്തെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam