തിരുവനന്തപുരം: ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരുമെന്നും, ബിജെപി തകർന്ന് തരിപ്പണമാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി.
''തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച സാഹചര്യത്തിൽ ഇന്നലെ വൈകിട്ടോട് കൂടി തന്നെ കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനും എതിരെ വീശുകയാണ്.
ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും.
20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസം.'' വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തെത്തിയ എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്